കൊല്ലത്ത് തീപിടിത്തം; പത്ത് മല്‍സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു

Update: 2025-12-07 03:19 GMT

കൊല്ലം: കൊല്ലം കുരീപ്പുഴ തീരത്തുണ്ടായ തീപിടിത്തത്തില്‍ പത്തു മല്‍സ്യബന്ധന ബോട്ടുകള്‍ പൂര്‍ണമായി കത്തി നശിച്ചു. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. സംഭവസ്ഥലത്ത് നിരവധി ബോട്ടുകളും ഫൈബര്‍ വള്ളങ്ങളും ഉണ്ടായതിനാല്‍ തീ പെട്ടെന്നു പടരുകയായിരുന്നു. തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് എട്ടു ബോട്ടുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

പൂര്‍ണമായി കത്തി നശിച്ച ബോട്ടുകള്‍ വെള്ളത്തില്‍ താഴ്ന്ന നിലയിലാണ്. നശിച്ചവയില്‍ ഒമ്പതു ബോട്ട് തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയുടേതും മറ്റൊന്ന് നീണ്ടകര സ്വദേശിയുടേതുമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ബോട്ടുകള്‍ തീരത്ത് അടുപ്പിച്ച് പോയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി കൊല്ലം കളക്ടര്‍ എന്‍ ദേവീദാസ് അറിയിച്ചു.

Tags: