ഡല്‍ഹി ജാമിഅ നഗറില്‍ തീപിടിത്തം: നിരവധി ഇ ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു

Update: 2022-06-08 07:03 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിഅ നഗറില്‍ ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ നിരവധി ഇ ഓട്ടോകള്‍ കത്തിനശിച്ചു. ഇലക്ട്രിക് മോട്ടോര്‍ പാര്‍ക്കിങ് കേന്ദ്രത്തിലാണ് തീപിടിച്ചത്.

11 അഗ്നിശമന സേനാ വാഹനങ്ങള്‍ എത്തിയാണ് തീ അണച്ചത്. ആര്‍ക്കും അപകടമില്ല.

പത്ത് കാറുകള്‍, ഒരു ഇരുചക്രവാഹനം, രണ്ട് സ്‌കൂട്ടി, 30 ഇ റിക്ഷ, 50 പഴയ ഇ റിക്ഷ എന്നിവയാണ് കത്തിനശിച്ചിട്ടുള്ളത്.

കഴിഞ്ഞ ആഴ്ചകളില്‍ നിരവധി തീപിടിത്തങ്ങള്‍ക്ക് ഡല്‍ഹി സാക്ഷ്യം വഹിച്ചിരുന്നു. മുന്‍ഡ്കയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു.