തിരുവനന്തപുരത്ത് ഗുഡ്‌സ് എന്‍ജിന്‍ ടാങ്കറില്‍ തീപിടിത്തം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: റെയില്‍വേ ഗുഡ്‌സ് എന്‍ജിന്‍ ടാങ്കറില്‍ തീപിടിത്തം. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ടാങ്കറില്‍ നിന്ന് തീ പടരുകയായിരുന്നു. സമീപത്തെ നാട്ടുകാരാണ് വിവരം ലോക്കോപൈലറ്റിനെ അറിയിച്ചത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു.
എന്താണ് തീ പടരാനുള്ള കാരണം എന്ന് വ്യക്തമല്ല. സംഭവത്തില്‍ അധികൃതര്‍ പരിശോധന ആരംഭിച്ചു. ടാങ്കറില്‍ മുഴുവന്‍ പെട്രോള്‍ നിറച്ച നിലയിലാണ്. നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് വലിയൊരു ദുരന്തം ഒഴിവായത്.