ഡല്‍ഹിയിലെ മീന്‍ മാര്‍ക്കറ്റില്‍ തീപിടിത്തം (വീഡിയോ)

Update: 2026-03-12 07:03 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മീന്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഉത്തംനഗറിന് സമീപമുള്ള മട്ടിയാല ഗ്രാമത്തിലെ മീന്‍ മാര്‍ക്കറ്റിലാണ് അപകടം. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.

തീപടര്‍ന്നതോടെ സമീപത്തെ നിരവധി ചേരികളിലേക്കും തീ പടരുകയായിരുന്നു. തീപിടിത്തത്തില്‍ ഏകദേശം 300 മുതല്‍ 400 വരെ ചേരികള്‍ കത്തിനശിച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് റിപോര്‍ട്ട് ചെയ്തു. ഡല്‍ഹി ഫയര്‍ സര്‍വീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് 23 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം.

Tags: