കുന്ദമംഗലത്ത് തീപിടിത്തം

Update: 2022-05-02 11:24 GMT

കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് പന്തീര്‍പ്പാടത്ത് തീപിടിത്തം. ആക്രി സാധനങ്ങള്‍ കൂട്ടിയിട്ടിടത്താണ് തീപിടിച്ചത്. ഡ്രില്ലില്‍നിന്നുളള തീപ്പൊരി തെറിച്ച് വീണാണ് തീപടര്‍ന്നതെന്ന് കരുതുന്നു.

രണ്ട് യൂനിറ്റ് അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി. തീഅണച്ചതുകൊണ്ട് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി.