മംഗളൂരു തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം; ആളപായമില്ല

Update: 2021-01-17 03:24 GMT

വര്‍ക്കല: മംഗളൂരു തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. ആളപായമില്ല. ട്രെയിന്‍ വര്‍ക്കല ഇടവ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഉടന്‍ തീ അണച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.യാത്രക്കാര്‍ ചങ്ങല വലിച്ച് തീ നിര്‍ത്തുകയായിരുന്നുവെന്നാണ് വിവരം.

പാഴ്‌സല്‍ ബോഗിയില്‍ നിന്നും പുക ഉയര്‍ന്ന സാഹചര്യത്തില്‍ ട്രെയിന്‍ നിര്‍ത്തുകയും യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയും ചെയ്തു. തീ മറ്റ് ബോഗികളിലേക്ക് പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.