ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തം; മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ച് ക്ലബ് ഉടമകള്‍

Update: 2025-12-10 05:43 GMT

പനാജി: നിശാക്ലബ്ബിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്ലബ് ഉടമകള്‍ കോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ രോഹിണി കോടതിയിലാണ് ഇവര്‍ ജാമ്യ ഹരജി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ നിലവില്‍ ഇവര്‍ ഒളിവിലാണ്. രണ്ടു പേരും തായ്‌ലാന്റിലേക്ക് കടന്നതായും റിപോര്‍ട്ടുണ്ട്.

സംഭവത്തില്‍ സാമൂഹിക പ്രവര്‍ത്തക ഐശ്വര്യ സല്‍ഗോങ്കര്‍ ഗോവയിലെ ബോംബെ ഹൈക്കോടതിയില്‍ പ്രത്യേക പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചു. കോടതി മേല്‍നോട്ടത്തില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നും ഹരജിയില്‍ പറയുന്നു.

ഡിസംബര്‍ 6 ന് രാത്രി വൈകിയാണ് ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍' എന്ന നിശാക്ലബ്ബില്‍ തീപിടത്തമുണ്ടായത്. സംഭവത്തില്‍ 25 പേരാണ് മരിച്ചത്.

Tags: