ഓടിക്കൊണ്ടിരുന്ന ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസില്‍ തീപ്പിടിത്തം; ഫയര്‍ഫോഴ്‌സ് എത്തി തീകെടുത്തി
തിരുവനന്തപുരം: ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് ബോഗിയില്‍ തീപ്പിടിത്തം. നേമത്ത് വച്ച് ബോഗിയുടെ അടിയില്‍ നിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.
ഫയര്‍ഫോഴ്‌സെത്തി തീകെടുത്തി. ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും ഉയരാന്‍ കാരണമായത്. സാങ്കേതിക തകരാര്‍ പരിഹരിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു.