മാള മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ തീ പിടിത്തം; ആളപായമില്ല

Update: 2022-02-21 14:25 GMT

മാള: മാള മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ തീ പിടിത്തം. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.

ബെഞ്ചും ഡെസ്‌കുമടക്കമുള്ളവ കത്തി നശിച്ച നിലയിലാണ്. മാള ഫയര്‍ ആന്റ് റെസ്‌ക്യൂ ഫോഴ്‌സ് എത്തി തീ അണച്ചു. 

Tags: