കോഴിക്കോട്: കോഴിക്കോട് കൊളത്തറ റഹ്മാന്‍ ബസാറിലെ ചെരിപ്പ് കമ്പനിയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
മാര്‍ക് ചെരിപ്പ് കമ്പിക്കാണ് തീപിടിച്ചത്.
തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. 8 യൂനിറ്റ് ഫയര്‍ എഞ്ചിനുകളാണ് അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. തിരൂര്‍, കോഴിക്കോട് ഫയര്‍ സ്റ്റേഷനുകളില്‍നിന്നാണ് ഫയര്‍ യൂനിറ്റുകളെത്തിച്ചത്.
പൊട്ടിത്തെറിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.