ഡല്‍ഹിയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമില്‍ തീപിടിത്തം

Update: 2021-01-02 05:09 GMT

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി മോട്ടി നഗറില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂല്‍ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് തീപിടിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 1.38 ഓടു കൂടിയാണ് തീപിടിച്ചവിവരം ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അറിയിക്കുന്നത്.

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഒരു നൈറ്റ് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്ന് നാലു പേരെ ഫയര്‍ റസ്‌ക്യൂ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.

25 ഓളം അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഏകദേശം രാവിലെ ആറ് മണിയോടു കൂടി തീ നിയന്ത്രണവിധേയമായി.

ആഗ്നിബാധയുടെ കാരണം വ്യക്തമല്ല.

Tags: