ഡല്‍ഹി സാകേത് കോര്‍ട്ട് റെസിഡന്‍ഷ്യല്‍ കോംപ്ലെക്‌സില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോംപ്ലക്‌സ് റസിഡന്‍ഷ്യല്‍ കോംപ്ലെക്‌സിന്‍ തീപിടിച്ചു. തീപിടിത്തത്തില്‍ കുടുങ്ങിയ നാലംഗ കുടുംബത്തെ പോലിസും അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
പക്ഷേ, അതില്‍ പെട്ട 83 വയസ്സുകാരന്‍ ബോധം കെട്ട് വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രേശിപ്പിച്ചുവെങ്കിലും താമസിയാതെ മരിച്ചു.
ഡല്‍ഹി ഫസര്‍ സര്‍വീസിലെ അഞ്ച് യൂനിറ്റുകളെയാണ് തീ അണയ്ക്കാന്‍ നിയോഗിച്ചത്.
സിറ്റി കോടതിയിലെ ജഡ്ജിയുടെ കുടുംബമാണ് തീപിടിത്തത്തില്‍ പെട്ടത്. നാലാമത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
ജഡ്ജിയുടെ ഭാര്യാപിതാവ് അശോകാണ് മരിച്ചത്. അദ്ദേഹം വീല്‍ചെയറിലാണ് കഴിഞ്ഞിരുന്നത്.