ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിന്റെ ഒമ്പതാം നിലയില്‍ തീപിടിത്തം. ഡയനോസ്റ്റിക് ലാബുകളും പരിശോധനാ വിഭാഗം ഉല്‍പ്പെടുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. എയിംസിലെ സ്‌കില്‍സ്, ഇ ലേണിങ്, ടെലിമെഡിസിന്‍ വിഭാഗവും ഇവിടെയാണ്.
ഏകദേശം ഇരുപതോളം അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി പുലര്‍ച്ചയോടെ തീ അണച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.