കലത്തില്‍ തല കുടുങ്ങിയ മൂന്നു വയസ്സുകാരനെ അഗ്നിശമന രക്ഷാ സേന രക്ഷപ്പെടുത്തി

തലയില്‍ നിന്നും പാത്രം ഊരിയെടുക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നാണ് അഗ്നിശമന സേനയുടെ സഹായം തേടാന്‍ നിര്‍ദേശിച്ചത്.

Update: 2020-09-10 06:56 GMT

മലപ്പറം: വീട്ടില്‍ കളിക്കുന്നതിനിടെ അലുമിനിയം കലത്തില്‍ തല കുടുങ്ങിയ മൂന്നുവസ്സുകാരനെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് തല കലത്തിനകത്തിട്ട് ഊരിയെടുക്കാനാവാതെ കുടുങ്ങിയത്.

തലയില്‍ നിന്നും പാത്രം ഊരിയെടുക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നാണ് അഗ്നിശമന സേനയുടെ സഹായം തേടാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന രക്ഷാസേനയെ സമീപിക്കുകയായിരുന്നു.

അഗ്നിശമന രക്ഷാസേന പാത്രത്തിന്റെ ഒരു വശം മുറിച്ചെടുത്ത്, പരുക്കേല്‍ക്കാതെ കുട്ടിയെ രക്ഷപ്പെടുത്തി. ഉദ്യോഗസ്ഥരായ പി.സൈനുദ്ദീന്‍, വി.അലക്സ്, എ.നജീബ്, പി.കെ.റഹ്‌മത്തുല്ല, ഇ.എ.ഷുക്കൂര്‍, പി.എം.എ.റഹീം, വിഷ്ണുദാസ്, യൂസഫ്, എസ്.ഫാബിന്‍, വി.ജിതേഷ് എന്നിവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. 

Tags:    

Similar News