പുതിയാപ്പയില്‍ ഫിംഗര്‍ ജെട്ടിയും ലോക്കര്‍ മുറികളും 28ന് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: പുതിയാപ്പ ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച ഫിംഗര്‍ ജെട്ടിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും 28ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. തെക്കേ പുലിമുട്ടില്‍ നിന്നും 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികളും 27 ലോക്കര്‍ മുറികളും 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ചടങ്ങില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, വി.അബ്ദുറഹിമാന്‍, മേയര്‍ ബീന ഫിലിപ്പ്, എം.കെ രാഘവന്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും.