ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്
കൊച്ചി: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ പണം തട്ടിയെന്ന കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30ലക്ഷത്തോളം തുകയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തത്. പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി പങ്കിട്ടെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരികളായ രാധാകുമാരി, ദിവ്യ, വിനീത, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവരാണ് പ്രതികള്‍. കുറ്റപത്രം പോലിസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും
ദിയ കൃഷ്ണ നടത്തുന്ന ആഭരണക്കടയായ 'ഒ ബൈ ഓസി'യിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാണിച്ച് മൂന്നുജീവനക്കാരികള്‍ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്.സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പരാതിയും കേസും വന്നതിനു പിന്നാലെ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ പ്രതികള്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കൃഷ്ണകുമാറിനും മകള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.