സാമ്പത്തിക ക്രമക്കേട്; ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസില്‍ കൂട്ട സസ്‌പെന്‍ഷന്‍
കൊല്ലം: സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ കൊല്ലം ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസില്‍ കൂട്ട സസ്‌പെന്‍ഷന്‍. റെയ്ഞ്ച് ഓഫിസിലെ 18 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍, മൂന്ന് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍, ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍, 11 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍, ഒരു സീനിയര്‍ ക്ലര്‍ക്ക് എന്നിവര്‍ക്കെതിരെയാണ് സസ്‌പെന്റ് ചെയ്തത്. വ്യാജമായി ശമ്പളം എഴുതിയെടുത്ത് പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കണ്ടെത്തല്‍.