അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

Update: 2026-01-07 05:38 GMT

ഇടുക്കി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം കൈമാറി ദേശീയപാത അതോറിറ്റി.

മകള്‍ക്ക് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ സഹായം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കലക്ടര്‍ റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതില്‍ ചില തടസങ്ങള്‍ നിലനില്‍ക്കുന്നതായി കലക്ടര്‍ അറിയിച്ചു.

ധനസഹായം കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മണ്ണിടിച്ചില്‍ ഒരു കാല്‍ നഷ്ടപ്പെട്ട് ചികില്‍സയില്‍ കഴിയുന്ന സന്ധ്യ പറഞ്ഞു. ഇപ്പോള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. വാടക സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ലെന്നും മമ്മൂട്ടി ഫൗണ്ടേഷനാണ് സഹായം നല്‍കുന്നതെന്നും സന്ധ്യ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ ലക്ഷം വീട് ഉന്നതിയില്‍ ഒരാള്‍ മരിക്കുകയും 8 വീടുകള്‍ പൂര്‍ണമായി തകരുകയും ചെയ്തു.

Tags: