സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രം; 18000 കോടിയുടെ ഗ്രാന്റ് ലഭിക്കുമെന്നും ഡോ. തോമസ് ഐസക്

പുതിയ ധനമന്ത്രിക്ക് പഠിച്ച് വരാന്‍ സമയമുണ്ടാവില്ല, എന്നിരുന്നാലും അവര്‍ക്ക് ശാന്തമായി മുന്നോട്ടു പോകാമെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-05-12 05:35 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്ന് മന്ത്രി ഡോ തോമസ് ഐസക്. പുതിയ സര്‍ക്കാരിന് ആദ്യ വര്‍ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല. ഈ വര്‍ഷം റവന്യൂ ഡഫിസിറ്റായി 1800 കോടി രൂപയുടെ പ്രത്യേക ഗ്രന്റ് ലഭിക്കുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.

അടുത്ത വര്‍ഷം രാജ്യത്താകെ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ചിലവ് ചുരുക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രമിക്കണം. സാമ്പത്തിക അച്ചടക്കം പ്രധാനമാണ്.

പുതിയ ധനമന്ത്രിക്ക് ഒന്നും പഠിച്ച് വരാന്‍ സമയമുണ്ടാവില്ല, എന്നിരുന്നാലും അവര്‍ക്ക് ശാന്തമായി മുന്നോട്ടു പോകാം. കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു. നല്ലരീതിയില്‍ പ്രവര്‍ത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കും. തിരഞ്ഞടുപ്പ് സമയത്ത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണവുമായി വന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവര്‍ പോയി. ഇനിയെങ്കിലും കിഫ്ബി വിരുദ്ധ നിലപാടില്‍ നിന്നും പ്രതിപക്ഷം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ കിഫ്ബി ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടക്കുന്നതിനാല്‍ കിഫ്ബി വഴിയുള്ള പദ്ധതികള്‍ വരുന്ന സര്‍ക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിക്കും.

Similar News