സിനിമാ-സീരിയല്‍ പ്രവര്‍ത്തകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Update: 2022-07-24 15:34 GMT

മാള: മാളയില്‍ സിനിമാ-സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. പറവൂര്‍ മാഞ്ഞാലി സ്വദേശി വലിയപറമ്പില്‍ ഫൈസലാണ് (54) അറസ്റ്റിലായത്. വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്.

ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.