റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഊര്‍ങ്ങാട്ടീരിയില്‍ വയല്‍ നികത്തല്‍

Update: 2021-01-04 05:10 GMT

അരീക്കോട്: ഊര്‍ങ്ങാട്ടീരി തെരട്ടമ്മലില്‍ വയല്‍ മണ്ണിട്ട് നികത്തുന്നത് വ്യാപകമാകുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട വയല്‍ഭാഗമാണ് നികത്തുന്നത്. തെരട്ടമ്മല്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിന് സമീപത്ത് ക്വാറി വെയ്സ്റ്റ് ഉപയോഗിച്ച് വയല്‍ നികത്തിയത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ പൂര്‍ണ അറിവോടെയാണെന്ന് ആരോപണമുണ്ട്.

ഊര്‍ങ്ങാട്ടീരി പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവക്ക് സമീപമുള്ള പ്രദേശമാണ് റോഡിനോട് ചേര്‍ന്ന് കിടക്കുന്ന വയലിന്റെ മൂന്ന് വശവും കെട്ടി ഉയര്‍ത്തിയ ശേഷം സ്വകാര്യ വ്യക്തി മണ്ണിട്ട് ഉയര്‍ത്തുന്നത്. ബഹുനില കെട്ടിടം പണി തീര്‍ക്കാനാണ് ശ്രമമെന്നാണ് കരുതുന്നത്.

ക്വാറി മാലിന്യം പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അത് ലംഘിക്കപ്പെടുകയാണ്. ഈ ഭാഗത്തിനു സമീപത്തുള്ള വയല്‍ നികത്തിയതും വില്ലേജ് ഓഫിസര്‍മാരെ സ്വാധിനിച്ചാണെന്നാണ് മറ്റ് ആരോപണം.

Similar News