ഫിഫാ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ഫെബ്രുവരിയില്‍

Update: 2020-05-12 19:28 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വച്ച് നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് 2021 ഫെബ്രുവരിയില്‍ നടക്കും. നേരത്തെ നവംബറില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റ് കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് താല്‍ക്കാലികമായി മാറ്റിവച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നടന്ന ഫിഫയുടെ യോഗത്തിലാണ് പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചത്.ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴുവരെയാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക. നവി മുംബൈ, ഗുവഹാത്തി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നിവടങ്ങളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ഇന്ത്യന്‍ ഫുട്‌ബോളിന് മറക്കാനാവത്ത ഒരു ടൂര്‍ണ്ണമെന്റായിട്ടായിരിക്കും ലോകകപ്പ് അരങ്ങേറുകയെന്ന് ഫിഫയുടെ ഇന്ത്യയിലെ വനിതാ ഡയറക്ടര്‍ റോമാ ഖന്നാ അറിയിച്ചു. നേരത്തെ മാറ്റിവച്ച ഫിഫയുടെ അണ്ടര്‍ 20 വനിതാ ലോകകപ്പിന്റെ പുതുക്കിയ തിയ്യതിയും ഇന്ന് പ്രഖ്യാപിച്ചു. 2021 ജനുവരി 20 മുതല്‍ ഫെബ്രുവരി ആറുവരെ പനാമയിലും കോസ്‌റ്റോറിക്കയിലും വച്ചാണ് മല്‍സരങ്ങള്‍ അരങ്ങേറുക.


Tags: