സ്ത്രീകൾക്ക് വേണ്ടി ഒരുമിക്കാം, 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിനുമായി വനിത ശിശുവികസന വകുപ്പ്
തൃശൂർ: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ടി ക്യാമ്പയിനുമായി വനിത ശിശുവികസന വകുപ്പ്. 'ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്' എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ 'ഓറഞ്ച് ദ വേള്‍ഡ്' തീം അടിസ്ഥാനമാക്കിയാണ് വനിത ശിശുവികസന വകുപ്പ് പരിപാടികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. 16 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ക്യാംപെയ്ൻ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന അന്താരാഷ്ട്ര ദിനമായ നവംബര്‍ 25 മുതല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
നവംബർ 25ന് കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൈക്കിൾ റാലിയോടുകൂടി
ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിനു തുടക്കമാകും. രാവിലെ 9ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലി സബ് കലക്ടർ മുഹമ്മദ് ഷഫിഖ് ഫ്ളാഗ് ഓഫ് ചെയ്യും.