ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേ: എറണാകുളം ജില്ലയില്‍ സ്വാഗതസംഘം രൂപീകരിച്ചു

Update: 2021-01-31 06:15 GMT
ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേ: എറണാകുളം ജില്ലയില്‍ സ്വാഗതസംഘം രൂപീകരിച്ചു

പറവൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ യൂണിറ്റി മാര്‍ച്ചിന്റെയും ബഹുജന റാലിയുടെയും മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരിച്ചു.

എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിലാണ് യൂണിറ്റി മാര്‍ച്ച് നടക്കുക.

വെറുപ്പിന്റെ വക്താക്കളായ ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ വാദികള്‍ രാജ്യം ഭരിക്കുകയും, രാജ്യം ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് ചെറുത്തുനില്‍പ്പിനായും അതിജീവനത്തിനായും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതുകൊണ്ടുതന്നെ പോപുലര്‍ ഫ്രണ്ടിന്റെ ജനപിന്തുണ ഏറി വരുന്ന സാഹചര്യമാണുള്ളത്. സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി വി.കെ സലീമിനെയും കണ്‍വീനറായി അറഫാ മുത്തലിബിനെയും തിരഞ്ഞെടുത്തു. ഷിജാര്‍ സി.എ, കെ.എ ഷിഹാബുദ്ദീന്‍ മന്നം, സിയാദ് വാണിയക്കാട്, കെ.എസ് നൗഷാദ്, വി.എം ഷെബീര്‍, യാസര്‍ അറാഫത്ത്, കെ.എ അഫ്‌സല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News