അമ്പലപ്പുഴ തിരഞ്ഞെടുപ്പ്: ജി സുധാകരന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ റിപോര്‍ട്ട്

ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ചയുണ്ടായെന്നാണ് റിപോര്‍ട്ട്. അതേസമയം, റിപോര്‍ട്ടില്‍ നടപടി നിര്‍ദേശിക്കുന്നില്ല.

Update: 2021-11-06 10:01 GMT
അമ്പലപ്പുഴ തിരഞ്ഞെടുപ്പ്: ജി സുധാകരന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ റിപോര്‍ട്ട്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തനം സംബന്ധിച്ച പരാതിയില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന് വീഴ്ച സംഭവിച്ചെന്ന് സിപിഎം.

തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ തിരഞ്ഞെടുപ്പ് അവലോകന റിപോര്‍ട്ട് അവതരിപ്പിച്ചു. ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ചയുണ്ടായെന്നാണ് റിപോര്‍ട്ട്. അതേസമയം, റിപോര്‍ട്ടില്‍ നടപടി നിര്‍ദേശിക്കുന്നില്ല. ഉച്ചയ്ക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് റിപോര്‍ട്ട് ചര്‍ച്ച ചെയ്യും. ഇതിനുശേഷമുള്ള സംസ്ഥാന സമിതി യോഗത്തിലായിരിക്കും നടപടി പ്രഖ്യാപനമുണ്ടാകുക.

ജി സുധാകരനും പരാതി ഉന്നയിച്ച എച്ച് സലാമിനുമെതിരായ പരാമര്‍ശങ്ങള്‍ റിപോര്‍ട്ടിലുണ്ടെന്നാണ് സൂചന. എളമരം കരീമും കെജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്റേതാണ് റിപോര്‍ട്ട്.

Tags:    

Similar News