പിതാവിന്റെ വിവാഹേതര ബന്ധം ചോദ്യം ചെയ്ത് തര്‍ക്കം: മകന്‍ പിതാവിനെ കുത്തിക്കൊന്നു

Update: 2020-12-31 01:40 GMT

ബെംഗളുരു: പിതാവിന്റെ വിവാഹേതര ബന്ധവും വീട് നിര്‍മാണവും സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ പിതാവിനെ കുത്തിക്കൊന്നു, കിഴക്കന്‍ ബെംഗളൂരുവിലെ ഭാരതി നഗര്‍ പോലീസ് സ്‌റ്റേഷന്‍ പ്രദേശത്താണ് സംഭവം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുന്‍ ഉദ്യോഗസ്ഥനായ അമരനാഥാണ് (61) കൊല്ലപ്പെട്ടത്. പ്രതി മകന്‍ മനങ്ക് (27) ടെക്‌നോളജി ബിരുദധാരിയാണ്.


റിസര്‍വ് ബാങ്ക് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് സമീപം പുതിയ വീട് നിര്‍മ്മിക്കാന്‍ അമരനാഥ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവിലെത്തിയതായി പോലീസ് പറഞ്ഞു. മുംബൈയില്‍ താമസിക്കുന്ന മനങ്ക് അച്ഛന്‍ നഗരത്തിലുണ്ടെന്ന് അറിഞ്ഞ് മൂന്ന് ദിവസം മുമ്പ് ബെംഗളുരുവിലെത്തി. പിന്നീടാണ് പിതാവും മകനും സ്വത്തും മറ്റ് കുടുംബ പ്രശ്‌നങ്ങളും കാരണം തര്‍ക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മനങ്ക് പിതാവിനെ കുത്തുകയും തിളച്ച വെള്ളം ഒഴിക്കുകയും ചെയ്തു. പരുക്കേറ്റ അമരനാഥ് മരിച്ചു. മയക്കുമരുന്നിന് അടിമയായിരുന്ന മനങ്ക് ലഹരിയില്‍ നിന്നും മോചനം നേടാനുള്ള ചികിത്സയിലായിരുന്നു. കൊല്ലപ്പെടുന്ന ദിവസം അമരനാഥ് മകനെ കൗണ്‍സിലിംഗ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു.




Tags: