പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി

Update: 2021-07-03 03:57 GMT

കൊച്ചി: എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂര്‍ എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സന്തോഷിന്റെ അച്ഛന്‍ സോമനെ പൊലീസ് അറസ്റ്റ് ചെയ്തു.


മകന്റെ തുടര്‍ച്ചയായുള്ള മര്‍ദനം മൂലമാണ് കൊലപാതകമെന്നാണ് സോമന്‍ പൊലീസിനോട് വ്യക്തമാക്കിയത്. സോമനും സന്തോഷും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.




Tags: