കുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു; കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി

Update: 2022-12-15 05:39 GMT

തൃശൂര്‍: പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. കുഞ്ഞുങ്ങളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. മൂന്ന് പീടിക ബീച്ച് കോ- ഓപറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്.

ചെന്ത്രാപ്പിന്നി 17ാം കല്ലില്‍ ടൈല്‍സ് കട നടത്തുന്നയാളാണ് ഷിഹാബ്. രണ്ടര വയസ്സും നാലര വയസ്സുമുള്ള കുട്ടികളുമായാണ് ഇയാള്‍ കിണറ്റില്‍ ചാടിയത്. പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് അവശനായ ഷിഹാബിനെ പുറത്തെടുത്തത്. കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Tags:    

Similar News