മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ഭര്‍തൃപിതാവ് അറസ്റ്റില്‍

Update: 2026-01-13 11:05 GMT

കൊച്ചി: പറവൂരില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വയോധികന്‍ അറസ്റ്റില്‍. കിഴക്കേപ്രം പൊന്നേടത്ത് വീട്ടില്‍ രാജന്‍ (74) ആണ് മകന്റെ ഭാര്യ അനുപയെ (34) വാക്കത്തി കൊണ്ട് ആക്രമിച്ചത്. ഇന്നലെയാണ് സംഭവം. അനുപ മുറിയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ രാജന്‍ മുറിയില്‍ കയറി മര്‍ദിക്കുകയും കഴുത്തില്‍ വെട്ടുകയുമായിരുന്നു. കഴുത്തിന് പുറമെ മുഖത്തും ചെവിയുടെ ഭാഗത്തും അനുപയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ അനുപ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

അനുപയും ഭര്‍ത്താവ് ജിയേഷും തമ്മില്‍ നിലനില്‍ക്കുന്ന കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. കോടതി ഉത്തരവ് പ്രകാരമാണ് അനുപ ഈ വീട്ടില്‍ താമസിച്ചുവരുന്നത്. സംഭവസമയത്ത് ഭര്‍ത്താവ് ജിയേഷും വീട്ടിലുണ്ടായിരുന്നു. അക്രമത്തിന് ശേഷം വീട്ടില്‍ നിന്ന് തന്നെ പോലിസ് രാജനെ കസ്റ്റഡിയിലെടുത്തു.

Tags: