മുന്നാക്ക സംവരണത്തിനെതിരേ സെക്രട്ടറിയേറ്റ് നടയില്‍ ഉപവാസസമരം

സമാപന സമ്മേളനം നാളെ രാവിലെ 11 നു വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ അറുമുഖം ഉദ്ഘാടനം ചെയ്യും

Update: 2020-11-04 11:49 GMT

തിരുവനന്തപുരം: കേരളത്തിലെ വ്യത്യസ്ത ഉദ്യോഗ മേഖലകളിലെ സമുദായം തിരിച്ചുള്ള സെന്‍സസ് വിവരങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി പുറത്തുവിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച ഉപവാസ സമരം ആവശ്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിച്ചാണ് സാമ്പത്തിക സംവരണത്തിന്റെ മറവില്‍ സവര്‍ണ സംവരണം നടപ്പിലാക്കുന്നത്. സവര്‍ണ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംഘ്പരിവാറിനെക്കാള്‍ മുന്നിലാണ് തങ്ങളെന്ന് തെളിയിക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഉപവാസ സമരം അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ അധ്യക്ഷത വഹിച്ചു.     സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, വി പി ശുഐബ് മൗലവി(പാളയം ഇമാം), പ്രഫ. ഇ അബ്ദുര്‍റഷീദ് (സംസ്ഥാന പ്രസിഡന്റ്, മെക്ക), കുട്ടപ്പന്‍ ചെട്ടിയാര്‍(കണ്‍വീനര്‍, സംവരണ സമുദായ മുന്നണി), അഡ്വ. സുരേഷ്‌കുമാര്‍ (സിഎസ്ഡിഎസ്), കടക്കല്‍ ജുനൈദ്(കെഎംവൈഎഫ്), റോയ് അറക്കല്‍(സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ് ഡിപിഐ), ഷിജുലാല്‍ നാഗ(സംസ്ഥാന സെക്രട്ടറി, ഐഎല്‍പി), രഞ്ജിനി സുഭാഷ്(ജില്ലാ പ്രസിഡന്റ്, ഭീം ആര്‍മി), വിനീത വിജയന്‍(സോഷ്യല്‍ ആക്ടിവിസ്റ്റ്), മജീദ് നദ് വി(മൈനോരിറ്റി റൈറ്റ്സ് വാച്ച്), സന്തോഷ് ഇടക്കാട് (സംസ്ഥാന സെക്രട്ടറി, കെഡിപി), കരമന ബയാര്‍(പ്രസിഡന്റ്, ജമാഅത്ത് കൗണ്‍സില്‍), നേമം താജുദ്ദീന്‍ (ജമാഅത്ത് കൗണ്‍സില്‍), എ എസ് അജിത് കുമാര്‍(മ്യുസിഷ്യന്‍), മഹേഷ് തോന്നക്കല്‍(സംസ്ഥാന ജനറല്‍ സെക്രട്ടറി, ഫ്രറ്റേണിറ്റി), ഉഷാ കുമാരി(സംസ്ഥാന വൈസ് പ്രസിഡന്റ്, വിമന്‍ ജസ്റ്റിസ്), ഷാനവാസ് പി.ജെ (സംസ്ഥാന സെക്രട്ടറി, എഫ്‌ഐടിയു), കണ്‍വീനര്‍ മിര്‍സാദ് റഹ്‌മാന്‍ സംസാരിച്ചു. നാളെ രാവിലെ 11 നു വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ അറുമുഖം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Fasting in the Secretariat against forward reservation




Tags:    

Similar News