പുലര്‍ച്ചെ രണ്ടര മുതല്‍ രാത്രി 10 വരെ നോമ്പ്; ഐസ്‌ലാന്റില്‍ ദൈര്‍ഘ്യമേറിയ റമദാന്‍

റമദാനിന്റെ അവസാന സമയമാകുമ്പോഴേക്കും ഐസ്‌ലാന്റില്‍ നോമ്പ് സമയം 20 മണിക്കൂറായി ഉയരും

Update: 2021-04-20 07:23 GMT

റെയ്ക്കാവിക്: ലോകമെമ്പാടും റമദാന്‍ വ്രതമെടുക്കുന്ന മുസ്‌ലിംകളുണ്ടെങ്കിലും ഐസ്‌ലാന്റിലാണ് ഏറ്റവും കൂടുതല്‍ സമയം നോമ്പെടുക്കുന്നവര്‍. റമദാന്‍ തുടങ്ങിയപ്പോള്‍ പ്രഭാത നമസ്‌ക്കാരം പുലര്‍ച്ചെ 2.57നായിരുന്നു. നോമ്പ് തുറക്കുന്നത് രാത്രി 8.44നും. ഈ സമയക്രമം മാറി നോമ്പു തുടങ്ങുന്നത് ഇപ്പോള്‍ പുലര്‍ച്ചെ 2.45ന് ആയിട്ടുണ്ട്. നോമ്പ് തുറക്കുന്ന സമയം രാത്രി 9.14 ആയി ഉയര്‍ന്നു. റമദാനിന്റെ അവസാന സമയമാകുമ്പോഴേക്കും ഐസ്‌ലാന്റില്‍ നോമ്പ് സമയം 20 മണിക്കൂറായി ഉയരും. പുലര്‍ച്ചെ 2.14ന് തുടങ്ങുന്ന റമദാന്‍ വ്രതം അവസാനിക്കുക രാത്രി 10.23ന് ആകും. ഐസ്‌ലാന്റിലെ മുസ്‌ലിം സമൂഹത്തെപ്പോലെ ലോകത്ത് മറ്റൊരിടത്തും ഇത്രയും ദൈര്‍ഘ്യമേറിയ റമാദന്‍ വ്രതം അനുഷ്ഠിക്കുന്നവരില്ല.


ദൈര്‍ഘ്യമേറിയ റമദാന്‍ വ്രതം അവസാനിപ്പിക്കുമ്പോള്‍ അതിനു തക്ക വിഭവങ്ങളാണ് ഐസ്‌ലാന്റില്‍ ഇഫ്താറിന് പ്രചാരത്തിലുള്ളത്. വെണ്ണയും ചോളപ്പൊടിയും മുട്ടയും കുരുമുളകും ചേര്‍ത്തുണ്ടാക്കുന്ന പെപ്പര്‍ കുക്കീസ്, വാള്‍നട്ടും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന വാള്‍നട്ട് സ്‌നാപ്‌സ്, ഐസ്‌ലാന്റിലെ തനതു വിഭവമായ മീന്‍സൂപ്പ് ഇതൊക്കെയാണ് ഇവിടുത്തെ ഇഫ്താര്‍ വിഭവങ്ങള്‍.




Tags:    

Similar News