നാലുചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി

പുതിയ നിര്‍ദേശം അനുസരിച്ച് ഇനി പഴയ വാഹനങ്ങളിലും ഫാസ്ടാഗ് വേണം. വാഹനങ്ങളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഇത് ആവശ്യമാണ്.

Update: 2020-11-09 13:33 GMT

ന്യഡല്‍ഹി: ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ നാലുചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. 2017 ഡിസംബര്‍ ഒന്നിന് മുമ്പുള്ള വാഹനങ്ങളിലും ഫാസ്ടാഗ് പതിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ തീരുമാനം.

2017 ഡിസംബര്‍ ഒന്നിനു ശേഷമുള്ള വാഹനങ്ങളില്‍ നേരത്തെ തന്നെ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. പുതിയ നിര്‍ദേശം അനുസരിച്ച് ഇനി പഴയ വാഹനങ്ങളിലും ഫാസ്ടാഗ് വേണം. വാഹനങ്ങളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഇത് ആവശ്യമാണ്. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ 2019 ഒക്ടോബര്‍ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു.

Tags:    

Similar News