വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഫസ്‌ന റിജാസ് ചുമതലയേറ്റു

Update: 2022-08-11 16:25 GMT

മാള: എല്‍ ഡി എഫ് ധാരണ പ്രകാരം നിലവിലെ വൈസ് പ്രസിഡന്റ് സുജന ബാബു സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 17ാം വാര്‍ഡ് മെമ്പര്‍ ഫസ്‌ന റിജാസ് എട്ടിനെതിരെ 13 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജനപ്രതിനിധികള്‍, റിട്ടേണിംഗ് ഓഫിസര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.

Tags:    

Similar News