കര്‍ഷക സമരം: എന്‍ഡിഎയിലും പ്രതിഷേധം; ആര്‍എല്‍പി മേധാവി പാര്‍ലമെന്ററി കമ്മിറ്റി അംഗത്വം രാജിവച്ചു
ജയ്പൂര്‍: രാഷ്ട്രീയ ലോക് തന്ത്രിക് പാര്‍ട്ടി മേധാവിയും നാഗൗര്‍ എംപിയുമായ ഹനുമന്‍ ബെനിവല്‍ പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായ ഹനുമന്‍ ബെനിവല്‍ എല്ലാ സ്ഥാനവും രാജിവച്ചിട്ടുണ്ട്. കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാജി.
എന്‍ഡിഎയുടെ രാജസ്ഥാനിലെ സഖ്യകക്ഷിയാണ് ആര്‍എല്‍പി.
വ്യവസായം, പരാതി, പെട്രോളിയം പ്രകൃതിവാതകം തുടങ്ങി മൂന്ന് കമ്മിറ്റികളില്‍ അംഗമാണ് ഹനുമന്‍ ബെനിവല്‍.
ആര്‍എല്‍പി എല്ലാകാലത്തും രാജസ്ഥാനില്‍ മാറ്റത്തിനു വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണെന്നും ഡല്‍ഹിയിലെ കര്‍ഷക സമരത്തോടും ഐക്യപ്പെടുന്നതായും അദ്ദേഹം വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു.
രാജസ്ഥാനിലെ മുഴുവന്‍ കര്‍ഷകരും ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന് കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് താന്‍ ഒരു കത്തയച്ചിട്ടുണ്ടെന്നും രണ്ട് ലക്ഷം കര്‍ഷകര്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിസംബര്‍ 26ന് ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.