കര്‍ഷക സമരം: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു; സമരം തുടരുമെന്ന് നേതാക്കള്‍

Update: 2020-12-03 19:28 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷകര്‍ സമരം തുടങ്ങിയശേഷം നടക്കുന്ന രണ്ടാമത്തെ അനുരഞ്ജന ചര്‍ച്ചയും പരാജയപ്പെട്ടു. ഒന്നാം തിയ്യതി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നേക്ക് മാറ്റിയത്.

നിയമം ഭേദഗതി ചെയ്ത് അവതരിപ്പിക്കാമെന്നാണ് സകര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അത് കര്‍ഷകര്‍ക്ക് സ്വീകാര്യമായില്ല. നിയമം പുര്‍ണമായും പിന്‍വലിക്കും വരെ സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കള്‍ പറഞ്ഞു.

സമരം അവസാനിപ്പിക്കാനുള്ള കൃഷിമന്ത്രിയുടെ തുറന്ന അഭ്യര്‍ത്ഥന കര്‍ഷകര്‍ തള്ളിക്കളഞ്ഞു. കര്‍ഷകരുടെ സമരം ഡല്‍ഹി നിവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് മന്ത്രിയുടെ വാദം.

അടുത്ത ചര്‍ച്ച എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ കര്‍ഷക സംഘടനകള്‍ വെള്ളിയാഴ്ച യോഗം ചേരും.

കൃഷിമന്ത്രിയും റെയില്‍വേ മന്ത്രിയും പഞ്ചാബില്‍ നിന്നുള്ള എംഎല്‍എയും വാണിജ്യ വ്യവസായ സഹമന്ത്രിയുമായ സോം പ്രകാശും 40 കര്‍ഷക പ്രതിനിധികള്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Similar News