കര്‍ഷക സമരം: ഡല്‍ഹി പോലിസ് അതിര്‍ത്തിയില്‍ നിന്ന് കരുതല്‍ സേനയെ പിന്‍വലിക്കുന്നു

Update: 2021-02-09 05:38 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി ഡല്‍ഹി സംസ്ഥാന അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരുന്ന കരുതല്‍ സേനയെ ഡല്‍ഹി പോലിസ് പിന്‍വലിക്കുന്നു. മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ പ്രഖ്യാപിച്ച സമരം നീണ്ടതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സേനയെ സമരകേന്ദ്രങ്ങളിലേക്ക് അയച്ചത്.

എത്തിച്ചേര്‍ന്ന സേനാവിഭാഗങ്ങളോട് സ്വന്തം യൂണിറ്റുകളിലേക്ക് തിരികെപ്പോകാന്‍ ഡല്‍ഹി പോലിസ് ഉത്തരവിട്ടു.

ജനുവരി 26ലെ റിപബ്ലിക് ദിന ട്രാക്ടര്‍റാലിയുമായി ബന്ധപ്പെട്ടാണ് കരുതല്‍ സേനയെ വിന്യസിച്ചത്.

റിപബ്ലിക് ദിനത്തില്‍ ഏതാനും കര്‍ഷകര്‍ പോലിസ് നല്‍കിയ പാത അവഗണിക്കുകയും പോലിസുമായി ഏറ്റുമുട്ടുകയും ചെയ്തു. ചിലര്‍ ചെങ്കോട്ടയിലേക്ക് കടന്ന് തങ്ങളുടെ കയ്യിലെ കൊടി ചെങ്കോട്ടയില്‍ നാട്ടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരേ പോലിസ് ലുക്ക് ഔട്ട് നോട്ടിസ് നല്‍കിയിട്ടുണ്ട്. അവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

Tags:    

Similar News