ലഖ്‌നോ: രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട കര്‍ഷക പ്രതിഷേധത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും.
ബിജെപിയെപ്പോലുള്ള ഒരു പാര്‍ട്ടിക്കല്ലാതെ കര്‍ഷകരോട് ഇങ്ങനെ പെരുമാറാനാവില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയവരും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയവരും തങ്ങളാണെന്ന് അവകാശപ്പെട്ട ഇതേ പാര്‍ട്ടിയാണ് ഇപ്പോള്‍ കര്‍ഷകരോട് ഇത്തരത്തില്‍ പെരുമാറുന്നത്- യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രധാനമായും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകരാണ് പ്രതിഷേധവുമായി ഡല്‍ഹി നിരങ്കാരി സംഗം മൈതാനത്ത് എത്തിയിരിക്കുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പലയിടങ്ങളിലായി അതിര്‍ത്തികള്‍ അടച്ചെങ്കിലും കര്‍ഷകര്‍ പിന്‍മാറാന്‍ തയ്യാറായില്ല.
കാര്‍ഷികമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ മൂന്ന് ബില്ലുകള്‍ക്കെതിരേയുളള പ്രതിഷേധമാണ് അഖിലേന്ത്യാതലത്തില്‍ വലിയ പ്രതിഷേധമായി ഉയര്‍ന്നത്.