കര്‍ഷക സമരം: ഇന്ന് സിംഗു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കളുടെ ഉപവാസസമരം

Update: 2020-12-14 02:17 GMT

ന്യൂഡല്‍ഹി: കര്‍ഷസമരത്തോട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന നിഷേധാത്മകമായ നയത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ ഉപവാസ സമരം നടത്തും. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഉപവാസം.

''പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന എല്ലാ കര്‍ഷക സംഘടനകളുടെ നേതാക്കളും നിയമങ്ങള്‍ പൂര്‍ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച നിരാഹാര സമരം നടത്തും. അതത് സ്ഥലങ്ങളിലായരിക്കും നേതാക്കള്‍ ഉപവാസമനുഷ്ഠിക്കുന്നത്. കൂടാതെ തിങ്കളാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണകള്‍ നടക്കും''- കര്‍ഷക നേതാവായ ഗുര്‍ണാം സിങ് ചൗധാനി മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ നിന്നെത്തി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനെ കണ്ട് പുതിയ നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച കര്‍ഷക യൂനിയനുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് മറ്റൊരു നേതാവായ ജസ്ബീര്‍ സിങ് അറിയിച്ചു.