അട്ടപ്പാടിയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവം; റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദേശം
പാലക്കാട്: അട്ടപ്പാടിയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവം അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ കലക്ടര്‍. കൃഷ്ണസ്വാമിയ്ക്ക് കൃഷിയിടത്തില്‍ തണ്ടപ്പേര് കൊടുക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനപ്പൂര്‍വം കാലതാമസം ഉണ്ടായോ എന്ന കാര്യങ്ങളടക്കം പരിശോധിക്കാനാണ് നീക്കം.
ഇക്കഴിഞ്ഞ ദിവസമാണ് കൃഷ്ണസ്വാമി കൃഷിസ്ഥലത്ത് തൂങ്ങിമരിച്ചത്. ആറുമാസമായി തണ്ടപ്പേരിനായി വില്ലേജ് ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയത്. സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലാണെന്ന് അറിഞ്ഞതോടെ കൃഷ്ണസ്വാമി കടുത്ത മനോവിഷമത്തിലായെന്നും കുടുംബം പറയുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.