കര്‍ഷക വരുമാനം വര്‍ധിപ്പിക്കാന്‍ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി

Update: 2022-11-07 04:34 GMT

തിരുവനന്തപുരം: 'ഞങ്ങളും കൃഷിയിലേക്ക്' എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നു. ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവ് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട കൃഷിക്കൂട്ടങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

തിരഞ്ഞെടുക്കപ്പെടുന്ന കൃഷിയിടത്തിന് ഒരു അടിസ്ഥാന ഉല്‍പാദന വിപണന ആസൂതണ രേഖ കൃഷി വിദഗ്ദരുടെ സഹായത്തോടെ തയ്യാറാക്കി നല്‍കും. തുടര്‍ന്ന് ഏറ്റവും നിര്‍ണായകമായ ഘടകങ്ങള്‍ക്ക് പിന്തുണ നല്‍കി വരുമാന വര്‍ദ്ധനവ് ഉറപ്പാക്കും. കൃഷിയിടത്തില്‍ പൂര്‍ണ സാങ്കേതിക സഹായവും ഉറപ്പാക്കും. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആസുത്രിത കൃഷിയിടാധിഷ്ടിത കൃഷിക്കൂട്ടങ്ങളെ തുടര്‍ന്ന് കര്‍ഷക ഉല്‍പാദക സംഘങ്ങളായും കമ്പനികളായും പടിപടിയായി ഉയര്‍ത്തും എന്നതാണ് ഈ പദ്ധതിയുടെ ആശയം. വിശദവിവരങ്ങള്‍ക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.

Tags: