ചാമരാജനഗര്‍: ഗുണ്ടല്‍പേട്ടിലെ ബന്ദിപ്പൂര്‍ വനത്തില്‍ മൂന്നംഗ കുടുംബത്തെ കാണാതായി. 2ന് വനമേഖലയ്ക്കു സമീപത്തെ റിസോര്‍ട്ടില്‍ മുറിയെടുത്ത ബെംഗളൂരു സ്വദേശി നിഷാന്ത് (40), ഭാര്യ ചന്ദന (34), ഇവരുടെ 10 വയസ്സുള്ള മകന്‍ എന്നിവരെയാണു തിങ്കളാഴ്ച കാണാതായത്.
റിസോര്‍ട്ടില്‍നിന്നു കാറില്‍ വനത്തിനുള്ളിലെ മംഗള റോഡ് ഭാഗത്തേക്കു പോയ ഇവരുടെ കാര്‍ മാത്രം കണ്ടെത്തുകയായിരുന്നു. ബാഗുകളും മറ്റും റിസോര്‍ട്ടില്‍ തന്നെയുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണു നിഷാന്ത് ഇവിടെ മുറിയെടുത്തതെന്നു തെളിവെടുപ്പു നടത്തിയ ചാമരാജനഗര്‍ എസ്പി ബി.ടി.കവിത പറഞ്ഞു.