വ്യാജപ്രചാരണം; മന്ത്രി എം ബി രാജേഷ് മാപ്പ് പറയണമെന്ന് എംഎസ്എഫ്

Update: 2022-12-19 02:42 GMT

കോഴിക്കോട്: എംഎസ്എഫ് നേതാവിനെതിരേ വ്യാജപ്രചാരണം നടത്തിയ മന്ത്രി എം ബി രാജേഷ് മാപ്പ് പറയണമെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. മേപ്പാടി ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ ലഹരി കേസുമായി ബന്ധപ്പെട്ട് എം ബി രാജേഷ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് എംഎസ്എഫ് രംഗത്തുവന്നത്.

എംഎസ്എഫ് യൂനിറ്റ് സെക്രട്ടറി റെസ്മില്‍ പോളിടെക്‌നിക്കിലെ ലഹരിക്കേസില്‍ പ്രതിയല്ല. എന്നാല്‍, റെസ്മില്‍ പ്രതിയാണെന്നും അറസ്റ്റിലായെന്നുമാണ് മന്ത്രി പ്രചരിപ്പിച്ചത്. അദ്ദേഹം മാപ്പ് പറയണം. ഇല്ലെങ്കില്‍ വ്യാജപ്രചാരണം നടത്തിയ മന്ത്രിക്കെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.

Tags: