വ്യാജആരോപണം; ഒളിമ്പ്യന്‍ മയൂഖാ ജോണിക്കെതിരേ കേസ്

Update: 2021-07-16 03:32 GMT

ചാലക്കുടി: വ്യാജരേഖ ചമച്ച് മുരിയാട് എമ്പറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ മുന്‍ ട്രസ്റ്റി ജോണ്‍സനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഒളിമ്പ്യന്‍ മയൂഖാ ജോണിക്കെതിരേ കേസെടുക്കാന്‍ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. ട്രസ്റ്റികള്‍, മുരിയാട് ചര്‍ച്ചിന്റെ പരമാധികാരി നിഷാ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരേയും കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റൊരു ട്രസ്റ്റിയായ സാബുവിന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.

ബലാല്‍സംഗ ആരോപണം ഉന്നയിച്ച് വ്യാജ രേഖ ചമച്ചാണെന്നാണ് സാബു നല്‍കിയ പരാതിയില്‍ പറയുന്നത്.

അഡ്വ. സിറിയക് വര്‍ഗിസ് വഴിയാണ് കോടതിയെ സമീപിച്ചത്. ആളൂര്‍ പോലിസാണ് കോടതി നിര്‍ദേശപ്രകാരം കേസെടുത്തത്.