കൃഷിമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് സന്ദേശം; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

Update: 2022-08-02 18:37 GMT

തിരുവനന്തപുരം: കൃഷിമന്ത്രി പി പ്രസാദിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ വാട്‌സ് ആപ്പ് സന്ദേശം. മന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് വിവിധ വ്യക്തികളുടെ വാട്‌സ് ആപ്പിലേക്കു സന്ദേശം അയച്ചവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നു സംസ്ഥാന പോലിസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു.

9343201812 എന്ന ഫോണ്‍ നമ്പറില്‍നിന്നാണ് മന്ത്രിയുടെ പേരില്‍ വ്യാജസന്ദേശം അയയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. താന്‍ കൃഷിമന്ത്രി പി പ്രസാദാണെന്നും ഔദ്യോഗിക ഫോണ്‍ നമ്പര്‍ അടക്കം സ്വിച്ച് ഓഫ് ചെയ്യുന്ന സാഹചര്യത്തില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും സന്ദേശത്തില്‍ പറയുന്നു. വ്യാജ സന്ദേശങ്ങളില്‍ ആരും തന്നെ അകപ്പെട്ടുപോവരുതെന്ന് മന്ത്രി അറിയിച്ചു.

Tags: