ഡല്‍ഹി ബിജെപി വനിതാ നേതാവിനെതിരേ വ്യാജ വീഡിയോ: ഡല്‍ഹി പോലിസ് കേസെടുത്തു

Update: 2022-07-12 02:53 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപിയുടെ പാര്‍ട്ടി വക്താവായ വനിതാ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അജ്ഞാതര്‍ക്കെതിരെ ഡല്‍ഹി പോലിസ് കേസെടുത്തു.

സ്ത്രീയെന്ന നിലയില്‍ ഒരാളുടെ അന്തസ്സിനെ കെടുത്തുന്ന വിധത്തില്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്നും അപമാനിച്ചുവെന്നും ആരോപിച്ച് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതിയിലാണ് പോലിസിന്റെ നടപടി.

വീഡിയോയുടെ ലിങ്കില്‍ തങ്ങളുടെ നേതാവിന്റെ പേര് ഉള്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യമെന്ന് പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 എ (ലൈംഗിക പീഡനം), 509 (സ്ത്രീയെ അപമാനിക്കല്‍), ഐടി ആക്ടിലെ സെക്ഷന്‍ 67 (ഇലക്‌ട്രോണിക് വഴി അശ്ലീലം കൈമാറല്‍) എന്നീ വകുപ്പുകള്‍ പ്രകാരം ന്യൂഡല്‍ഹി ജില്ലയിലെ സൈബര്‍ പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.

രണ്ട് മൂന്ന് മാസമായി തങ്ങളുടെ നേതാവിനെതിരേ ഒരു സംഘം പ്രവര്‍ത്തിച്ചുവരുന്നതായി ബിജെപി നേതാക്കള്‍ ആരോപിച്ചു. അവര്‍ തന്നെയാണ് പുതിയ നീക്കത്തിനു പിന്നിലെന്നും പറയുന്നു.

Tags:    

Similar News