അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

Update: 2021-08-24 04:15 GMT

കാസര്‍ഗോഡ്: അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. വെള്ളമുണ്ടയിലെ ട്രാവല്‍ ഏജന്‍സി ഉടമ രഞ്ജിത്താണ് പിടിയിലായത്. കഴിഞ്ഞ ദിവസം വ്യാജ ആര്‍ടിപിസിആര്‍ ഉപയോഗിച്ച് കര്‍ണാടകയിലേക്ക് കടന്ന രണ്ട് പേരെ ബീച്‌നഹള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് രഞ്ജിത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതാണെന്ന് കണ്ടെത്തുകയായിരുന്നു.


കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും കര്‍ണാടകയില്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുകയും ചെയ്തതിന് പിന്നാലെ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടയില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിദഗ്ധപരിശോധനകള്‍ക്ക് വിധേയമാക്കുകയായിരുന്നു. ഇതിലാണ് യുവാക്കള്‍ കുടുങ്ങിയത്. ഇവരെ നേരത്തെ കേരള പൊലീസിന് കൈമാറിയിരുന്നു.




Tags:    

Similar News