മാനേജറുടെ റിപോര്‍ട്ട് പച്ചക്കള്ളം; ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച ഇപി ജയരാജന്റെ പേര് പോലും റിപോര്‍ട്ടില്‍ പരാമര്‍ശിക്കാത്തത് ദുരൂഹം

Update: 2022-06-16 08:25 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റ്റിവി വിജിത്ത് നല്‍കിയ റിപോര്‍ട്ട് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപോര്‍ട്ട് പോലിസിന് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച ഇപി ജയരാജന്റെ പേര് പോലും റിപോര്‍ട്ടില്‍ പരാമര്‍ശിക്കാത്തത് ദുരൂഹമാണ്. വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞതും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതും മുഖ്യമന്ത്രി വിമാനത്തില്‍ നിന്നും ഇറങ്ങിയ ശേഷം പ്രതിഷേധം നടന്നൂവെന്നാണ്.

ഈ സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് മാനേജരുടെ റിപോര്‍ട്ടില്‍ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവി വരുണ്‍ ദേവേദിക്ക് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്. 

Tags: