മോര്‍ഫ് ചെയ്ത ചിത്രമുപയോഗിച്ച് വ്യാജ പ്രചാരണം; പി ജയരാജന്‍ പരാതി നല്‍കി

Update: 2020-07-17 13:12 GMT

കണ്ണൂര്‍: പാനൂര്‍ പാലത്തായിലെ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനോടൊപ്പം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ നില്‍ക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കി. സംസ്ഥാന പോലിസ് ഡിജിപി ലോക് നാഥ് ബെഹ്‌റയ്ക്കും കണ്ണൂര്‍ ജില്ലാ പോലിസ് ചീഫ് യതീശ് ചന്ദ്രയ്ക്കുമാണ് പരാതി നല്‍കിയത്. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ എം എസ് പ്രസാദിന്റെ അനുസ്മരണ ദിനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ 2018ല്‍ പത്തനംതിട്ടയിലെ പെരുനാട് വച്ചെടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ എസ്എഫ്‌ഐയുടെയുടെ അന്നത്തെ നേതാവായിരുന്ന റോബിന്‍ കെ തോമസിന്റെ ഫോട്ടോയിലെ തല മോര്‍ഫ് ചെയ്താണ് ബിജെപി നേതാവിന്റെ പടം ചേര്‍ത്തത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പി എസ് മോഹനന്‍, വടശ്ശേരിക്കര ലോക്കല്‍ സെക്രട്ടറി ബെഞ്ചമിന്‍ ജോസ് ജേക്കബ് എന്നിവരും ഫോട്ടോയിലുണ്ട്.

Fake propaganda with morphed image; P Jayarajan filed the complaint



Tags:    

Similar News