വ്യാജ പ്രചാരണം: പി കെ കുഞ്ഞാലിക്കുട്ടി എം പി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി

Update: 2020-08-26 18:24 GMT

മലപ്പുറം: തന്റെ ശബ്ദം അനുകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം പി മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി.  വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ എന്നിവയിലൂടെ കുഞ്ഞാലിക്കുട്ടി എംപി എന്ന പേരില്‍ വ്യാജ വോയ്സ് ക്ലിപ്പുകളാണ് പ്രചരിപ്പിക്കുന്നത്. വ്യാജ പ്രചരണങ്ങളിലൂടെ തന്നേയും തന്റെ പാര്‍ട്ടിയേയും ഇകഴ്ത്തി കാണിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും  ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ  ശക്തമായ നടപടി  ഉണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍കരീം ഉറപ്പുനല്‍കി. 

Tags: