വ്യാജ പ്രചാരണം: ഒഎം തരുവണ പോലിസില്‍ പരാതി നല്‍കി

Update: 2021-12-29 06:11 GMT

കല്‍പറ്റ: സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ക്കതിരായ വധഭീഷണിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ എം തരുവണ. ഇതു സംബന്ധിച്ച് മാനന്തവാടി പോലിസിലും ജില്ലാ പോലിസ് ചീഫിനും അദ്ദേഹം പരാതി നല്‍കി.

എപി സുന്നി വിഭാഗം എഴുത്തുകാരനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഒഎം തരുവണയുടെ ഫോണില്‍ നിന്നാണ് ജിഫ്‌രി തങ്ങളെ വധിക്കുമെന്ന ഭീഷണി സന്ദേശം പോയതെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. താന്‍ ഉപയോഗിക്കുന്ന രണ്ടു നമ്പറുകളില്‍ നിന്നും ഇങ്ങനെയൊരു ഭീഷണി സന്ദേശം ഉണ്ടായിട്ടില്ലെന്ന് വയനാട് തരുവണ പീച്ചംകോട് സ്വദേശിയായ ഒഎം അഹ്മദ് എന്ന ഒഎം തരുവണ പരാതിയില്‍ പറയുന്നു.

'മുത്തുക്കോയ തങ്ങളെ പടച്ചോന്‍ കാക്കട്ടെ' എന്ന തലക്കെട്ടില്‍ ഈ മാസം പത്തിന് ഒ എം തരുവണ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍. 

Tags:    

Similar News